പിണറായി സർക്കാരിന്റെ ജനവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചു യു.ഡി.എഫ്. രാപ്പകൽ സമരം നടത്തി.
പിറവം : തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടികുറച്ചതുൾപ്പടെയുള്ള പിണറായി സർക്കാരിന്റെ ജനവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചു കൊണ്ടും, പിറവം നഗരസഭയുടെ വികസന വിരുദ്ധ നയങ്ങൾക്കും കെടുകാര്യസ്ഥതയ്ക്കെതിരെയും
യു. ഡി. എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാപ്പകൽ സമരം അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം
ചെയ്തു.കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ജെ പൗലോസ് മുഖ്യപ്രഭാഷണം നടത്തി. ഷാജു ഇലഞ്ഞിമറ്റം അധ്യക്ഷത വഹിച്ചു.
യു.ഡി.എഫ്. നേതാക്കളായ രാജു പാണാലിക്കൽ, ഉല്ലാസ് തോമസ്,കെ ആർ പ്രദീപ്കുമാർ,സി.പി.ജോയ് കെ ആർ ജയകുമാർ, പി സി ജോസ്,വിത്സൺ കെ ജോൺ, അരുൺ കല്ലറക്കൽ,തോമസ് മല്ലിപ്പുറം,തോമസ് തേക്കുംമൂട്ടിൽ, ജോർജ് അലക്സ് തുടങ്ങിയവർ പ്രസംഗിച്ചു.
ചിത്രം : പിണറായി സർക്കാരിന്റെ ജനവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചു യു.ഡി.എഫ്. പിറവത്ത് നടത്തിയ രാപ്പകൽ സമരം അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
.