കേരള ശാസ്ത്രസാഹിത്യപരിഷത്ത് മേഖല വാർഷികം നടത്തി.
പിറവം : കേരള ശാസ്ത്രസാഹിത്യപരിഷത്ത് മുളന്തുരുത്തി മേഖല
വാർഷികത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ചരിത്രപണ്ഡിതനും എഴുത്തുകാരനുമായ പ്രൊഫ.വി.കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി ബ്ലോക്കു പഞ്ചായത്തു പ്രസിഡൻ്റ്, ഷാജി മാധവൻ അദ്ധ്യക്ഷതവഹിച്ചു. കെ.എ ജോഷി, പോൾ ചാമക്കാല ശാസ്ത്രസാഹിത്യപരിഷത്ത് മേഖലാ പ്രസിഡൻ്റ് പ്രൊഫ.എം.വി. ഗോപാലകൃഷ്ണൻ, എ.ഡി. യമുന, പി.കെ.രഞ്ചൻ എന്നിവർ സംസാരിച്ചു.
മാധ്യമപ്രവർത്തകൻ സജി മുളന്തുരുത്തി, സർവീസിൽ വിരമിക്കുന്ന ഹെഡ് മിസ്ട്രസ് മിനി.പി. ജേക്കബ്, മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ ജി.ഉല്ലാസ്, എന്നിവരെ യോഗത്തിൽ ആദരിച്ചു.
രണ്ടാം ദിവസം നടന്ന പ്രതിനിധി സമ്മേളനത്തിൽ മേഖലാ പ്രസിഡൻ്റ് പ്രൊഫ. എം.വി.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. പുതിയ ഭാരവാഹികളായി എ.ഡി. യമുന ( പ്രസിഡൻ്റ്), ജോസി വർക്കി, വത്സലകുമാരി എം.കെ (വൈസ് പ്രസിഡൻ്റുമാർ) സി.കെ രവീന്ദ്രൻ (സെക്രട്ടറി), ടി.സി. ലക്ഷ്മി, കെ.എസ് സജീവൻ(ജോ. സെക്രട്ടറിമാർ) കെ. എൻ. സുരേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു .
ചിത്രം : കേരള ശാസ്ത്രസാഹിത്യപരിഷത്ത് മുളന്തുരുത്തി മേഖല
വാർഷികത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം പ്രൊഫ.വി.കാർത്തികേയൻ ഉദ്ഘാടനം ചെയ്യുന്നു.