ഇലഞ്ഞി സെന്റ് ഫിലോമിനാസിൽ ഗ്രാജുവേഷൻ സെറിമണി
പിറവം : ഇലഞ്ഞി, സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിൽ ഗ്രാജുവേഷൻ സെറിമണി നടത്തി. കുട്ടികൾ കത്തിച്ച തിരിയുമായി രണ്ടുനിരയായി ഓഡിറ്റോറിയത്തിന് നടുവിലൂടെ കടന്നു വന്ന് തിരികൾ ജൂനിയർ കുട്ടികളെ ഏൽപ്പിച്ച് സെറിമണിക്ക്
തുടക്കം കുറിച്ചു. കോട്ടയം ബസേലിയോസ് കോളേജിലെ പ്രൊഫ. ഡോ. ജ്യോതിമോൾ പി ഉദ്‌ഘാടനം ചെയ്തു. ബസേലിയോസ് കോളേജ് മലയാള വിഭാഗം അധ്യാപിക ഡോ. സെൽവി സേവിയർ, സീനിയർ പ്രിൻസിപ്പൽ ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ, പ്രിൻസിപ്പൽ ജോജു ജോസഫ്, ജാസ്മിൻ ജേക്കബ്, സാലി കെ. മത്തായി എന്നിവർ ഗൗണുകളണിഞ്ഞ് സ്റ്റേജിലേക്ക് എത്തി. കുട്ടികളും അധ്യാപകരും സെന്റ് ഫിലോമിനാസിലെ പഠനകാലം ഓർമ്മിച്ച് പ്രസംഗങ്ങൾ നടത്തി. മാതാപിതാക്കളെ പ്രതിനിധീകരിച്ച് ഷാമോൻ പി.ഇട്ടൻ സംസാരിച്ചു.
ചിത്രം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിലെ ഗ്രാജുവേഷൻ സെറിമണിയുടെ ഉദ്ഘാടനം പ്രൊഫ. ഡോ. പി. ജ്യോതിമോൾ നിർവഹിക്കുന്നു.