മണീടിൽ സി.പി.ഐ ലോക്കൽ സമ്മേളനം നടത്തി.
പിറവം : മണീട് ഗ്രാമ പഞ്ചായത്ത് സി.പി.ഐ. ലോക്കൽ സമ്മേളനം
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമല സദാനന്ദൻ ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് കോടീശ്വരന്മാരുടെയും ദാരിദ്ര്യം അനുഭവിക്കുന്നവരുടെയും എണ്ണം ഒരേസമയം വർദ്ധിക്കുകയാണന്ന് അദ്ദേഹം പറഞ്ഞു .ലോക്കൽ കമ്മിറ്റി അംഗം ജോയ് പീറ്ററിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പട്ടികജാതിക്കാർ തിങ്ങിപ്പാർക്കുന്ന മണീട് പഞ്ചായത്തിൽ പൊതുശ്മശാനം പ്രവർത്തനം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു . ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെഎം സുഗതൻ കെ എൻ ഗോപി എം എം ജോർജ് , മണ്ഡലം സെക്രട്ടറി ജിൻസൺ വി പോൾ ബിമൽ ചന്ദ്രൻ , സി എൻ സദാമണി , ടോമി തച്ചാമ്പുറം കെ.പി.ഷാജഹാൻ, ഷൈനി സജി ,മനോജ് പാമ്പ്ര, ഈ എൻ തങ്കപ്പൻ രാജ്മോഹൻ സൗമ്യ ഷൈജു മഞ്ജു മാത്യു എന്നിവർ സംസാരിച്ചു ലോക്കൽ സെക്രട്ടറി ടോമി തച്ചാമ്പുറം റിപ്പോർ ട്ടവതരിപ്പിച്ചു. പുതിയ ലോക്കൽ സെക്രട്ടറിയായി ഷൈനി സജിയെ തെരഞ്ഞെടുത്തു. സമ്മേളനത്തിൽ കെ സി കൃഷ്ണനെയും , എൻ എം ഏലിയാസിനെയും ജില്ല എക്സി ക്യൂട്ടീവംഗം കെഎൻ സുഗതൻആദരിച്ചു.
ചിത്രം : സിപിഐ മണിയുടെ ലോക്കൽ സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമല സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു