Back To Top

March 28, 2025

പിറവം നഗരസഭ മാലിന്യ മുക്ത പ്രഖ്യാപനം വെറും പ്രഹസനം -യു.ഡി.എഫ്

 

പിറവം :പിറവം മാലിന്യ മുക്ത നഗരസഭയെന്ന പ്രഖ്യാപനം വെറും പ്രഹസനം മാത്രമാണെന്ന് യു.ഡി.എഫ്. നേതൃത്വം ആരോപിച്ചു.

നഗരസഭ ആറാം ഡിവിഷനിൽ കൊള്ളിക്കലിന് സമീപം മാലിന്യ കൂമ്പാരമാണ് നിലവിലുള്ളത്. കൂടാതെ കൊള്ളിക്കൽ ലക്ഷം വീട്ടിലെ പൊതു കിണറും മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്.ഇതുമായി ബന്ധപെട്ട് ഡിവിഷൻ കൗൺസിലർ ജിൻസി രാജു നിരവധി തവണ രേഖാ മൂലം പരാതി നൽകുകയും കൗൺസിൽ യോഗത്തിൽ ആവശ്യപ്പെടുകയും ചെയ്തിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നു യു.ഡി.എഫ്. നേതാക്കൾ ആരോപിച്ചു.

ഉടനടി മാലിന്യങ്ങൾ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും നഗരസഭ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം,നേതാക്കളായ രാജു പാണാലിക്കൽ, അരുൺ കല്ലറക്കൽ, ജിൻസി രാജു, പ്രശാന്ത് മമ്പുറം, വത്സല വർഗീസ്, അന്നമ്മ ഡോമി സാജു കുറ്റിവേലിൽ, സിറിൾ ചെമ്മനാട്ട്, രാജു കീച്ചേരി തുടങ്ങിയവർ അറിയിച്ചു.

 

Prev Post

മണീടിൽ എൽ.പി. സ്‌കൂളുകൾ സ്‌മാർട്ടായി  

Next Post

ലഹരിമാഫിയയുടെ അഴിഞ്ഞാട്ടത്തിനുതിരെ പിറവം എക്സൈസ് ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ചു നടത്തി

post-bars