Back To Top

March 26, 2025

പിറവം ആചാര്യക്കാവിൽ മീനഭരണി മഹോത്സവം

 

 

പിറവം: പിറവം ആചാര്യക്കാവ് ഭഗവതീ ക്ഷേത്രത്തിലെ മീനഭരണി

ഉത്സവം 28-ന് തുടങ്ങും. അഞ്ചുദിവസത്തെ ആഘോഷങ്ങൾ മീന ഭരണിയായ ഏപ്രിൽ ഒന്നിന് സമാപിക്കും. വിശ്വകർമ സഭയിലെ പ്രത്യേക വിഭാഗത്തിൻ്റെ അധീനതയിലുള്ള ക്ഷേത്രം അഞ്ച് തലമുറകളോളമായി നാട്ടിലെ പ്രധാന ആരാധനാകേന്ദ്രമാണ്

. ഉത്സവദിവസങ്ങളിൽ രാവിലെ വിശേഷാൽ പൂജകൾ, വൈകീട്ട് 7-ന് താലപ്പൊലി 8-ന് ദീപാരാധന, 8.30-ന് പ്രസാദഊട്ട് എന്നിവയുണ്ട്. 28-ന് രാത്രി ഭക്തിരാഗമാലിക 29-ന് രാത്രി കൈകൊട്ടിക്കളി, ഭക്തിഗാനമേള എന്നിവ നടക്കും. 30-ന് രാത്രി തിരുവാതിരകളി, നൃത്തനൃത്യങ്ങൾ എന്നിവ നടക്കും . 31-ന് രാത്രി കൊച്ചിൻ കാർണിവലിന്റെ ഗാനമേള & മിമിക്സ് നടക്കും.മീനഭരണിയായ ഏപ്രിൽ ഒന്നിന് രാവിലെ 8-ന് പാലച്ചുവട് തേക്കുംമൂട്ടിപ്പടി തിരുമാനാംകുന്ന് ദേവീക്ഷേത്രത്തിൽ നിന്നുള്ള

കുംഭകുടം ഘോഷയാത്രയ്ക്ക് തെയ്യം, കരകാട്ടം, അമ്മൻകുടം, ചെണ്ടമേളം, പുഷ്പതാലം എന്നിവ അകമ്പടിയാകും. 11.45-ന് കുംഭകുടം അഭിഷേകം, 12-ന് ഉച്ചപ്പൂജ, ചെണ്ടമേളം, തുടർന്ന് മഹാപ്രസാദ ഊട്ട്, വൈകീട്ട് താലപ്പൊലി തുടങ്ങിയവയുണ്ട്. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികളായ വി.കെ. ചന്ദ്രൻ, എ.സി. ബാലചന്ദ്രൻ, രാജീവ് പി.ആർ., എ.എൻ.സാന്തിഷ് എന്നിവർ അറിയിച്ചു.

 

Prev Post

പിറവത്ത്‌ കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി പ്രതിഷേധ ധർണ്ണ നടത്തി.        

Next Post

ആശാ അങ്കണ വാടി പ്രവർത്തകരുടെ സമരത്തിന് പിൻതുണയുമായി   മണീട് കോൺഗ്രസ്‌ പഞ്ചായത്ത്‌ ഓഫീസിനു…

post-bars