സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധി സംഘം.
ബെയ്റൂട്ട്/ കോലഞ്ചേരി:മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിലുള്ള സംഘ ത്തിൽ എം.എൽ.എമാരായ അനൂപ് ജേക്കബ്, ഇ.റ്റി. ടൈസൺ, എൽദോസ് പി. കുന്നപ്പിള്ളി, ജോബ് മൈ ക്കിൾ, പി.വി. ശ്രീനിജൻ എന്നിവരും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവരാണുള്ളത്.
കേന്ദ്രം ഗവൺമെൻ്റ് നാലംഗ പ്രതിനിധി സംഘം
കോലഞ്ചേരി/ബെയ്റൂട്ട്: വി. മുരളീധരൻ, അൽഫോൺസ് കണ്ണന്താനം, ഷോൺ ജോർജ്, ബെന്നി ബഹനാൻ.
ശ്രേഷ്ഠ കാതോലിക്ക അഭിഷിക്തനായി.
ബെയ്റൂട്ട് (ലബനോൻ) ● പൗരാണിക വിശ്വാസാചാരങ്ങളുടെ തനിമയോടെ, പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടുള്ള അചഞ്ചല വിശ്വാസ പ്രഖ്യാപനമായി മാറിയ ചടങ്ങിൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയായി മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രിഗോറിയോസിനെ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ വാഴിച്ചു. അന്ത്യോഖ്യാ സഭാപാരമ്പര്യത്തിന്റെ പിന്തുടർച്ചയിൽ യാക്കോബായ സുറിയാനി സഭയുടെ ഉന്നതസ്ഥാനത്തേക്കുയർത്തപ്പെട്ട അദ്ദേഹം ഇനി ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയസ് ജോസഫ് എന്ന നാമധേയത്തിൽ അറിയപ്പെടും.
ലെബനോൻ തലസ്ഥാനമായ ബെയ്റൂട്ടിൽ നിന്ന് 20 കിലോമീറ്റർ അകലെ അച്ചാനെയിലെ പാത്രിയർക്കാ അരമനയോടു ചേർന്നുള്ള സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് പാത്രിയർക്കാ കത്തീഡ്രലിലാണു ചടങ്ങ്. ലബനോൻ സമയം വൈകിട്ട് 5 ന് ആരംഭിച്ച (ഇന്ത്യൻ സമയം വൈകിട്ട് 8.30) സ്ഥാനാരോഹണ ശുശ്രൂഷകൾക്കു മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ മുഖ്യ കാർമികത്വം വഹിച്ചു.
ആകമാന സുറിയാനി ഓർത്തഡോക്സ് സഭയിലെ മെത്രാപ്പോലീത്തമാരും പുരോഹിതന്മാരും പള്ളി പ്രതിനിധികളും സന്നിഹിതരായിരുന്ന ശുശ്രൂഷകൾ രണ്ടു മണിക്കൂർ നീണ്ടു.
സന്ധ്യാപ്രാർത്ഥനയോടെയാണ് സ്ഥാനാഭിഷേക ശുശ്രൂഷ ആരംഭിച്ചത്.
പാത്രിയർക്കീസിനോടും സിംഹാസനത്തോടും ഭക്തിയും ബഹുമാനവും വിധേയത്വവും പ്രഖ്യാപിച്ചുകൊണ്ടു നൽകിയ ‘ശൽമോസ (ഉടമ്പടി) സ്വീകരിച്ച പാത്രിയർക്കീസ് തിരികെ ‘സുസ്ഥാത്തിക്കോൻ’ (അധികാരപത്രം) നൽകി. മദ്ബഹായിൽ ഭക്തജനങ്ങൾക്ക് അഭിമുഖമായി പീഠത്തിലിരുത്തിയ ശ്രേഷ് കാതോലിക്കയെ മെത്രാപ്പോലീത്തമാർ ചേർന്ന് ഉയർത്തിയപ്പോൾ ‘ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയസ് ജോസഫ് പ്രഥമൻ യോഗ്യനും വാഴ്ത്തപ്പെട്ടവനുമാകുന്നു’ എന്നു മുഖ്യ കാർമികൻ പ്രഖ്യാപിച്ചു.
തുടർന്ന് ‘അവൻ യോഗ്യൻ തന്നെ’ എന്നർഥമുള്ള ‘ഓക്സിയോസ്’ പാത്രിയർക്കീസ് ബാവാ മുഴക്കിയപ്പോൾ മെത്രാപ്പോലീത്തമാരും വൈദികരും ഭക്ത്യാദരങ്ങളോടെ മൂന്നുതവണ അത് ഏറ്റുച്ചൊല്ലി.
സ്ഥാനചിഹ്നങ്ങളായ മൂന്നു മാലകളും അംശ വടിയും മുഖ്യകാർമികൻ ശ്രേഷ്ഠ കാതോലിക്കയ്ക്കു കൈമാറി.
Get Outlook for Android