Back To Top

March 25, 2025

കാതോലിക്ക സ്ഥാനാരോഹണത്തിൽ സംബന്ധിക്കുവാൻ സംസ്ഥാന സർക്കാരിൻ്റെ പ്രതിനിധി സംഘം ലബനോനിൽ എത്തിച്ചേർന്നു.

 

 

ബെയ്റൂട്ട് ● യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് പ്രസിഡൻ്റുമായ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ കാതോലിക്ക സ്ഥാനാരോഹണ ശുശ്രൂഷയിൽ സംബന്ധിക്കുന്നതിന് സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക പ്രതിനിധി സംഘം ലബനോൻ ബെയ്റൂട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നു.

 

വ്യവസായ, വാണിജ്യ, നിയമ വകുപ്പ് മന്ത്രി പി. രാജീവിൻ്റെ നേതൃത്വത്തിലാണ് ഏഴംഗ സംഘം ലബനോനിൽ എത്തിച്ചേർന്നത്. അനൂപ് ജേക്കബ്ബ് (പിറവം), ഇ.റ്റി. ടൈസൺ മാസ്റ്റർ (കൈപ്പമംഗലം), എൽദോസ് പി. കുന്നപ്പിള്ളി (പെരുമ്പാവൂർ), ജോബ് മൈക്കിൾ (ചങ്ങനാശ്ശേരി), പി.വി. ശ്രീനിജൻ (കുന്നത്തുനാട്) എന്നീ എം.എൽ.എ മാരും പ്രിൻസിപ്പൽ സെക്രട്ടറി

എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസും പ്രതിനിധി സംഘത്തിലുണ്ട്.

 

ബെയ്റൂട്ട് മെത്രാപ്പോലീത്ത മോർ ഡാനിയേൽ ക്ലീമിസ്, ആയുബ് മോർ സിൽവാനിയോസ് എന്നിവർ ചേർന്ന് പ്രിതിനിധി സംഘത്തെ സ്വീകരിച്ചു.

 

 

ശ്രേഷ്ഠ കാതോലിക്കാ വാഴ്‌ച ഇന്ന് (25-03-2025)

 

മലങ്കര യാക്കോബായ സഭയുടെ പുതിയ ശ്രേഷ്ഠ കാതോലിക്ക ബാവായായി മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് പ്രസിഡൻ്റുമായ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായെ ഇന്ന് വാഴിക്കും. ഇന്ത്യൻ സമയം രാത്രി 8.30ന് ലബനോൻ തലസ്‌ഥാനമായ ബെയ്റൂട്ടിൽ നിന്ന് 20 കിലോമീറ്റർ അകലെ അച്ചാനെയിലെ സെന്റ് മേരീസ് പാത്രിയർക്കാ കത്തീഡ്രലിലാണ് ചടങ്ങ്.

 

വചനിപ്പ് പെരുന്നാള്‍ ദിവസമായ ഇന്ന് നടക്കുന്ന ശുശ്രൂഷകൾക്ക് ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ കാർമികത്വം വഹിക്കും. യാക്കോബായ സുറിയാനി സഭയുടേതടക്കം സിറിയൻ ഓർത്തഡോക്സ് സഭയിലെ മറ്റു മെത്രാപ്പോലീത്തമാർ സഹകാർമികരാകും. മറ്റ് ഇതര ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്മാരും, പ്രതിനിധികളും പങ്കെടുക്കും.

 

മലങ്കരയിൽ നിന്ന് വൈദികരടക്കം എഴുന്നൂറിലധികം വിശ്വാസികളും സഭാ ഭാരവാഹികളും ശുശ്രൂഷകളിൽ സംബന്ധിക്കും. മാർച്ച് 26 ന് ബാവായുടെ അദ്ധ്യക്ഷതയിൽ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് ചേരും.

 

Get Outlook for Android

Prev Post

പോഴിമലയിലെ 48 കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമിയും ഭൂരേഖയും കൈമാറും

Next Post

റസിഡന്റ്‌സ് അസ്സോസിയേഷൻ വാർഷികം നടത്തി.

post-bars