Back To Top

March 25, 2025

പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത് പാലിന് സബ്‌സിഡി പദ്ധതി ഉദ്ഘാടനം നടത്തി

 

പിറവം : പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത് ക്ഷീര കർഷകർക്കായി 2024-25 വർഷം നടപ്പിലാക്കിയ പാലിന് സബ്‌സിഡി പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ സ്മിത എൽദോസ് നിർവഹിച്ചു. യോഗത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൽസി ടോമി അധ്യക്ഷത വഹിച്ചു. ബ്ലോക്കിലെ 5 പഞ്ചായത്തുകളിലായി 1000 ഓളം ക്ഷീര കർഷകർക്ക് പദ്ധതി ധനസഹായമായി ആകെ 15 ലക്ഷം രൂപ വിതരണം നടത്തിയതായി ക്ഷീര വികസന ഓഫീസർ റിനു തോമസ് അറിയിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർമാരായവിജയകുമാരി പി എസ്, ,ലളിത വിജയൻ, ജോസ് നെല്ലിച്ചോട്ടിൽ, സിബി ജോർജ്, മിൽമ മേഖല യൂണിയൻ ഭരണ സമിതി അംഗം സിനു ജോർജ് എന്നിവർ സംസാരിച്ചു. ബ്ലോക്കിലെ മികച്ച ക്ഷീര കർഷകരെ ചടങ്ങിൽ ആദരിച്ചു.

 

ചിത്രം : പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത് ക്ഷീര കർഷകർക്കായി നടപ്പിലാക്കിയ പാലിന് സബ്‌സിഡി പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ സ്മിത എൽദോ നിർവഹിക്കുന്നു.

 

Prev Post

ലഹരിക്കെതിരെ സിഗ്‌നേച്ചർ ക്യാമ്പയിൽ പിറവത്ത്‌

Next Post

പോഴിമലയിലെ 48 കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമിയും ഭൂരേഖയും കൈമാറും

post-bars