സിപിഐ പിറവം ലോക്കൽ സമ്മേളനം സമാപിച്ചു
പിറവം : സിപിഐ 25-)o പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി പിറവം ലോക്കൽ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി കെ. എം ദിനകരൻ ഉദ്ഘാടനം ചെയ്തു. അനന്ദു വേണുഗോപാൽ, ഡോ. സൻജിനി പ്രതീഷ്,രാജി പോൾ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ലോക്കൽ സെക്രട്ടറി കെ. സി തങ്കച്ചൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. ജിൻസൺ വി പോൾ, അസി. സെക്രട്ടറി അഡ്വ. ബിമൽ ചന്ദ്രൻ,സി.എൻ സദാമണി എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.കെ. സി തങ്കച്ചൻ സെക്രട്ടറിയായി 11 അംഗ ലോക്കൽ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
ചിത്രം : സിപിഐ പിറവം ലോക്കൽ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി കെ. എം ദിനകരൻ ഉദ്ഘാടനം ചെയ്യുന്നു
.