Back To Top

March 24, 2025

ശ്രീനാരായണ സേവാസംഘം പഞ്ചായത്ത്‌ സമ്മേളനം

 

പിറവം : ശ്രീനാരായണ സേവാസംഘം എടയ്ക്കാട്ടുവയൽ പഞ്ചായത്ത് സമ്മേളനം വെളിയനാട് ഫാർമേഴ്സ് ഹാളിൽ പഞ്ചായത്ത് സമിതി ചെയർമാൻ പി. കെ. സജീവിന്റെ അധ്യക്ഷതയിൽ സേവാസംഘം പ്രസിഡൻറ് അഡ്വ. എൻ.ഡി പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സേവാസംഘം സെക്രട്ടറി പി.പി രാജൻ മുഖ്യപ്രഭാഷണം നടത്തി. സ്വാമിനി നിത്യ ചിന്മയി ഗുരുദേവ പ്രഭാഷണം നടത്തി.ഡയറക്ടർ ബോർഡ് അംഗങ്ങളായ ടി.എസ് അംജിത്ത് ,കെ.ആർ ലക്ഷ്മണൻ, സി. പി മണി, പ്രകാശൻ, ബാബുരാജ്, തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. സേവാ സംഘം പഞ്ചായത്ത് സമിതി കൺവീനർ പി. കെ സുഗുണൻ സ്വാഗതവും പഞ്ചായത്ത് സമിതി ട്രഷറർ സി. എൻ പ്രകാശൻ നന്ദിയും രേഖപ്പെടുത്തി.

 

ചിത്രം : നാരായണ സേവാസംഘം എടയ്ക്കാട്ടുവയൽ പഞ്ചായത്ത് സമ്മേളനം സേവാസംഘം പ്രസിഡൻറ് അഡ്വ. എൻ.ഡി പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

കേരളത്തിൽ സ്ത്രീകൾക്ക് സുരക്ഷിതമായി ജീവിക്കാൻ വയ്യാത്ത അവസ്ഥ : അഡ്വ. ജെബി മേത്തർ…

Next Post

സിപിഐ പിറവം ലോക്കൽ സമ്മേളനം സമാപിച്ചു  

post-bars