കേരളത്തിൽ സ്ത്രീകൾക്ക് സുരക്ഷിതമായി ജീവിക്കാൻ വയ്യാത്ത അവസ്ഥ : അഡ്വ. ജെബി മേത്തർ എം. പി.
പിറവം : കേരളത്തിൽ സ്ത്രീകൾക്ക് സുരക്ഷിതമായ് ജീവിക്കാൻ വയ്യാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എം.പി .യുവത മദ്യത്തിനും മയക്കുമരുന്നിനും പുറകെ പോകുമ്പോൾ സർക്കാർ അതിന് എല്ലാ പ്രോത്സാഹനവും നൽകുകയാണെന്നും,കേരളത്തിലെ ജനങ്ങൾ ഇപ്പോൾ ഭയപ്പാടോടെയാണ് ഓരോ ദിവസവും ജീവിക്കുന്നതെന്നും അവർ പറഞ്ഞു.മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന മഹിളാ സാഹസ് യാത്രയ്ക്ക് പിറവത്ത് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ജെബി മേത്തർ.
മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജാൻസി ഏലിയാസിന്റെ അധ്യക്ഷതയിൽ നടന്ന സ്വീകരണ യോഗം എ.ഐ.സി.സി അംഗം അഡ്വ ജെയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. കെപിസിസി സെക്രട്ടറി
ഐ.കെ രാജു, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുനില സിബി, സംസ്ഥാന വൈസ് പ്രസിഡന്റ് വി. കെ മിനിമോൾ, ഡിസിസി സെക്രട്ടറിമാരായ കെ ആർ പ്രദീപ്കുമാർ,ജോസഫ് ആന്റണി, പി സി ജോസ്, മണ്ഡലം പ്രസിഡന്റ് അരുൺ കല്ലറക്കൽ,തോമസ് മല്ലിപ്പുറം, അഡ്വ സക്കറിയ വർഗീസ്, മഹിളാ കോൺഗ്രസ് ഭാരവാഹികളായ ജയ സോമൻ, സൈബ താജുദ്ദീൻ, ഷീല ബാബു, വത്സല വർഗീസ്, ജിൻസി രാജു, അനിത സജി എന്നിവർ പ്രസംഗിച്ചു.
ചിത്രം : മഹിളാ കോൺഗ്രസ് നയിക്കുന്ന മഹിളാ സാഹസ് യാത്രയ്ക്ക് പിറവത്ത് നൽകിയ സ്വീകരണ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ പ്രസംഗിക്കുന്നു.