Back To Top

March 7, 2025

ബസ് കാത്തിരുപ്പ് കേന്ദ്രം പൊളിച്ചു മാറ്റി- നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു      

 

പിറവം : നഗരസഭയിൽ പള്ളിക്കവലയിലെ ബസ് കാത്തിരുപ്പ് കേന്ദ്രം പൊളിച്ചു മാറ്റിയതിൽ പ്രതിഷേധിച്ചു യു.ഡി.എഫ്. നേതൃത്വത്തിൽ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു. കുറ്റക്കാർക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കുകയും,വെയിറ്റിങ് ഷെഡ് ഉടൻ പുന:സ്ഥാപിക്കുകയും ചെയ്യാണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് ഉപരോധിച്ചത്. തുടർന്ന് കാത്തിരുപ്പ് കേന്ദ്രം പൊളിച്ചു മാറ്റിയവർക്കെതിരെ പൊതു മുതൽ നശിപ്പിച്ചതിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നഗരസഭ സെക്രട്ടറി പോലീസിൽ പരാതി നൽകുകയും,15ദിവസത്തിനുള്ളിൽ ബസ് കാത്തിരിപ്പ് കേന്ദ്രം പുന:സ്ഥാപിക്കാമെന്നും സെക്രട്ടറി രേഖമൂലം ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉപരോധ സമരം താത്കാലികമായി അവസാനിപ്പിച്ചു.

സമരത്തിന് ഡിസിസി സെക്രട്ടറി കെ ആർ പ്രദീപ്‌കുമാർ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അരുൺ കല്ലറക്കൽ, നഗരസഭ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം, കേരള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ തോമസ് തേക്കുംമൂട്ടിൽ, ജോർജ് അലക്സ്, മറ്റ് നഗരസഭാ കൗൺസിലർമാർ, കോൺഗ്രസ്സ് ഭാരവാഹികൾ സംബന്ധിച്ചു.

 

Prev Post

പിറവം ഗവൺമെൻറ് എൽ പി സ്കൂളിൽ വാർഷികാഘോഷം നടത്തി

Next Post

മാലിന്യമുക്ത പഞ്ചായത്തായി മണിടിനെ പ്രഖ്യാപിച്ചു

post-bars