പിറവം ഗവൺമെൻറ് എൽ പി സ്കൂളിൽ വാർഷികാഘോഷം നടത്തി
പിറവം : ഗവൺമെൻറ് എൽ പി സ്കൂളിൽ വാർഷികാഘോഷം മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ പി സലിം അധ്യക്ഷനായി. സ്റ്റാൻഡിങ് കമ്മറ്റി അംഗങ്ങളായ വത്സല വർഗീസ് ,ബിമൽ ചന്ദ്രൻ, കൗൺസിലർമാരായ പി ഗിരീഷ് കുമാർ, രമാ വിജയൻ,സിനി ആർട്ടിസ്റ്റ് അൻസു മരിയ, ദുർഗ പ്രസാദ്, അമ്മിണി അമ്മാൾ ടീച്ചർ, പി കെ പ്രസാദ് , ലോചനൻ വി എൻ ,സിമ്പിൾ തോമസ് , സന്ധ്യ ഉല്ലാസ്,ശാലു രഞ്ജിഷ് ,രമ്യ സിറ്റി , ഹെഡ് മിസ്ട്രസ് ജ്യോതി എസ് എന്നിവർ സംബന്ധിച്ചു .
ചിത്രം : പിറവം ഗവൺമെൻറ് എൽ പി സ്കൂളിൽ വാർഷികാഘോഷം മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്യുന്നു.