Back To Top

March 5, 2025

പിറവം എം കെ എം ഹയർ സെക്കന്ററി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു.

 

 

പിറവം : പിറവം എം.കെ.എം. ഹയർ സെക്കണ്ടറി സ്‌കൂളിൽ നടത്തിയ പഠനോത്സവം വാർഡ് കൗൺസിലർ രാജു പാണലിക്കൽ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ജോബ് പി. എസ് അധ്യക്ഷത വഹിച്ചു.

പഠനോത്സവ പരിപാടികളിൽ ക്ലാസ്സ്‌ തല പഠനമികവുകളുടെ അവതരണവും , ശേഷം സ്കൂൾ തലത്തിലുള്ള പ്രോഗ്രാമും നടത്തി. യോഗത്തിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു . സ്കൂൾ മാനേജർ ഫാ. മാത്യൂസ് വാതക്കാട്ടിൽ ആമുഖ പ്രഭാഷണവും നടത്തി. അധ്യാപകരായ സൈബി സി കുര്യൻ, ഫാ. ജെയ്‌സൺ വർഗീസ് , ഷെബി വർഗീസ് , ഷീന മാത്യു , കവിത എം കെ എന്നിവർ സംബന്ധിച്ചു.

 

ചിത്രം : പിറവം എം.കെ.എം. ഹയർ സെക്കണ്ടറി സ്‌കൂളിൽ നടത്തിയ പഠനോത്സവം വാർഡ് കൗൺസിലർ രാജു പാണലിക്കൽ ഉദ്‌ഘാടനംചെയ്യുന്നു.

 

Prev Post

മഹാത്മാ ഗാന്ധി കുടുംബ സംഗമം..

Next Post

ഏഴക്കരനാട്, കുറുങ്ങാട്ടിൽ വർഗീസ് ഭാര്യ മറിയക്കുട്ടി(83), നിര്യാതയായി

post-bars