Back To Top

March 5, 2025

മഹാത്മാ ഗാന്ധി കുടുംബ സംഗമം..

 

പിറവം : കോൺഗ്രസ്സ് ഇല്ലിക്കമുക്കടയിൽ നടത്തിയ മഹാത്മാ ഗാന്ധി കുടുംബ സംഗമം ഡി.സി.സി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ് ഉദ്ഘാടനം ചെയ്തു.വാർഡ് പ്രസിഡന്റ്‌ അനിൽ ചാക്കിരികാട്ടിൽ അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ തോമസ് മല്ലിപ്പുറം സ്വാഗതം പറഞ്ഞ യോഗത്തിൽ ഡിസിസി സെക്രട്ടറി സി.പി.ജോയ്

വാർഡിലെ മുതിർന്ന കോൺഗ്രസ്‌ നേതാക്കന്മാരെ ചടങ്ങിൽ ആദരിച്ചു. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ പി.സി. ജോസും,ഡിസിസി സെക്രട്ടറി കെ ആർ പ്രദീപ്‌കുമാറും ചേർന്ന് വിവിധ മേഖലകളിൽ മികവ് പുലർത്തിയ വ്യക്തികൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. വാർഡ് കൗൺസിലർ തോമസ് മല്ലിപ്പുറം, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അരുൺ കല്ലറക്കൽ , വിത്സൺ കെ ജോൺ,, ഷാജു ഇലഞ്ഞിമറ്റം, അഡ്വ സക്കറിയ വർഗീസ്, അഡ്വ. കെ എൻ ചന്ദ്രശേഖരൻ, രാജു ഇലവനാൽ, ജോർജ് സി പോൾ, സാബു ജോൺ കോച്ചേരിൽ എന്നിവർ സംബന്ധിച്ചു .

 

ചിത്രം : കോൺഗ്രസ്സ് ഇല്ലിക്കമുക്കടയിൽ നടത്തിയ മഹാത്മാ ഗാന്ധി കുടുംബ സംഗമം ഡി.സി.സി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ് ഉദ്ഘാടനംചെയ്യുന്നു.

 

Prev Post

മിഷേൽ ഷാജിയുടെ മരണം ഘാതകരെ കണ്ടെത്താൻ സിബിഐ അന്യോഷണം വേണം- ഓർത്തഡോക്സ് സഭ.

Next Post

പിറവം എം കെ എം ഹയർ സെക്കന്ററി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു.

post-bars