വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും അമൃത മെഡിക്കൽ കോളേജും ശ്രീ ഭവാനി ഫൗണ്ടേഷൻസും ഇലഞ്ഞി ലയൺസ് ക്ലബും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കൂത്താട്ടുകുളം : വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും അമൃത മെഡിക്കൽ കോളേജും ശ്രീ ഭവാനി ഫൗണ്ടേഷൻസും ഇലഞ്ഞി ലയൺസ് ക്ലബും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വിസാറ്റ് എൻജിനീയറിങ് കോളേജിൽ വച്ച് എൻഎസ്എസ് ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പ് വിസാറ്റ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ.കെ.ജെ.അനൂപ് ഉദ്ഘാടനം ചെയ്തു.
ആർട്സ് കോളേജ് പ്രിൻസിപ്പൽ ഡോ. രാജു മാവുങ്കൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഡോ.കെ.ദിലീപ്, പബ്ലിക് റിലേഷൻ ഓഫീസർ ഷാജി അഗസ്റ്റിൻ ലയൺസ് ക്ലബ് പ്രെസിഡെൻറ്റ് പീറ്റർ പോൾ, എൻഎസ്എസ് കോഡിനേറ്റർ സാം മാത്യു, സ്റ്റുഡൻറ് കോഡിനേറ്റർ അർജുൻ രാജ് എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളും അധ്യാപകരും അടക്കം 58 പേർ രക്തദാനം ചെയ്തു.
ഫോട്ടോ : വിസാറ്റ് എൻജിനീയറിങ് കോളജിൽ നടന്ന രക്തദാന ക്യാമ്പ്