Back To Top

March 3, 2025

കേരളത്തിന്റെ തനതായ കാക്കൂര്‍ കാര്‍ഷിക കാളവയല്‍ മേളയ്‌ക്ക് ഇന്ന്‌ തുടക്കം കുറിക്കും. ഇന്നു മുതല്‍ മാര്‍ച്ച്‌ 9 വരെയാണ്‌ മേള നടക്കുന്നത്‌.

കാക്കൂര്‍ : കേരളത്തിന്റെ തനതായ കാക്കൂര്‍ കാര്‍ഷിക കാളവയല്‍ മേളയ്‌ക്ക് ഇന്ന്‌ തുടക്കം കുറിക്കും. ഇന്നു മുതല്‍ മാര്‍ച്ച്‌ 9 വരെയാണ്‌ മേള നടക്കുന്നത്‌.രാവിലെ 9.30 ന്‌ തിരുമാറാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സന്ധ്യമോള്‍ പ്രകാശ്‌ പതാക ഉയര്‍ത്തും. വൈസ്‌ പ്രസിഡന്റ്‌ എം.എം ജോര്‍ജ്‌ അധ്യക്ഷനാകും. വൈകുന്നേരം 3. 30ന്‌ വിവിധ പ്രദര്‍ശന സ്‌റ്റാളുകളുടെ ഉദ്‌ഘാടനം എം.ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ്‌ മെമ്ബര്‍ പി.ബി.

 

രതീഷ്‌ നിര്‍വഹിക്കും. സംഘാടകസമിതി ട്രഷറര്‍ അഡ്വക്കേറ്റ്‌ സിനു . എം. ജോര്‍ജ്‌ അധ്യക്ഷനാകും.സിനിമാ മിമിക്രി താരം സാജന്‍ പള്ളുരുത്തി മുഖ്യ അതിഥിയാകും. കാര്‍ഷിക സെമിനാറുകള്‍, കാര്‍ഷിക പുഷ്‌പ പ്രദര്‍ശനമേള, മഡ്‌ ഫുട്‌ബോള്‍, പ്രാചീന കൃഷിരീതി പരിചയപ്പെടുത്തല്‍, കന്നുകാലി പ്രദര്‍ശനവും ജോഡിക്കാള മത്സരം, വിവിധ ഇനം റേസുകള്‍ തുടങ്ങിയവ നടക്കും, എന്ന്‌ പത്ര സമ്മേളനത്തില്‍ കാക്കൂര്‍ കാളവയല്‍ സംഘാടകസമിതി ചെയര്‍മാന്‍ അഡ്വ. സന്ധ്യ മോള്‍ പ്രകാശ്‌,ജനറല്‍ കണ്‍വീനര്‍ എം.കെ ശശി, ജനറല്‍ സെക്രട്ടറി കെ. കെ രാജ്‌കുമാര്‍, ട്രഷറര്‍ സിനു. എം. ജോര്‍ജ്‌ തുടങ്ങിയവര്‍ പറഞ്ഞു.

Prev Post

കളമ്പൂക്കാവിൽ വലിയ ഗുരുതിയോടെ പന ഉത്സവം സമാപിച്ചു.

Next Post

പാഴൂർ പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി

post-bars