തിരുവാണിയൂരിൽ 15 ലിറ്റർ ചാരായം പിടിച്ചു
കോലഞ്ചേരി: തിരുവാണിയൂരിൽ എക്സൈസ് സംഘം 15 ലിറ്റർ ചാരായം പിടികൂടി. പഴുക്കാമറ്റം മരങ്ങാട്ടുള്ളി ഭാഗത്തു നടത്തിയ പരിശോധനയിൽ നാല് കന്നാസുകളിലായിട്ടാണ് 15 ലിറ്റർ ചാരായം സൂക്ഷിച്ചിരുന്നത്. തിരുവാണിയൂർ മരങ്ങാട്ടുള്ളി പടിപ്പുരയ്‌ക്കൽ പുത്തൻപുരയിൽ പോൾ പൗലോസ് (66) ആണ് എക്സൈസിൻ്റെ പിടിയിലായത്. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ടി.എം. മജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോലഞ്ചേരി കോടതി മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. വിദേശ മദ്യ വില്പന മരവിപ്പിച്ചിട്ടുള്ള ഒന്നാം തിയ്യതി കേന്ദ്രീകരിച്ചാണ് ടിയാൻ ചാരായം വിറ്റിരുന്നത്. അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്‌പെക്ടർ എസ്. രാജീവിന്റെ നേതൃത്വത്തിൽ പ്രിവേന്റീവ് ഓഫീസർ ദിനീപ്, സിവിൽ എക്സൈസ് ഓഫീസർമാരായ നൗഫൽ, മിഥുൻ ചന്ദ്, വനിത സിവിൽ എക്സൈസ് ഓഫീസർ ടിനു ജോർജ് എന്നിവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
….. ഫോട്ടോ
പോൾ പൗലോസ് (66)
Get Outlook for Android