യാത്രയയപ്പ് സമ്മേളനം നടത്തി
പിറവം : 28 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്ന മുളന്തുരുത്തി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപിക മിനി പി ജേക്കബിന് പിടിഎ യുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി മാധവൻ ഉദ്ഘാടനം ചെയ്തു. എസ് എം സി കൺവീനർ പ്രകാശൻ വി. കെ അധ്യക്ഷനായിരുന്നു. പി റ്റി എ യുടെ സ്നേഹോപഹാരം
പഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ ബെന്നി ടീച്ചർക്ക് നൽകി.
കേരള ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമിതി ഏർപ്പെടുത്തിയ ബെസ്ററ് ടീച്ചർ അവാർഡ് കരസ്ഥമാക്കിയ പ്രിൻസിപ്പൽ ഉല്ലാസ്.ജി യ്ക്ക് പിടിഎ യുടെ സ്നേഹാദരവ് ബ്ലോക്ക് പ്രസിഡണ്ട് ഷാജി മാധവൻ നൽകി.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോർജ് മാണി, ലതിക അനിൽ, ബിനി ഷാജി, സജീവ് കെ എസ്, പ്രിൻസിപ്പൽ ഉല്ലാസ്. ജി, പ്രധാനാധ്യാപിക മിനി പി ജേക്കബ്, വിനുദ വിജയൻ, റിട്ട. പ്രൊഫ: എം വി ഗോപാലകൃഷ്ണൻ, മായാദേവി എം. എൻ എന്നിവർ പ്രസംഗിച്ചു.
ചിത്രം : ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്ന മുളന്തുരുത്തി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപിക മിനി പി ജേക്കബിന് നൽകിയ യാത്രയയപ്പു സമ്മേളനം മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി മാധവൻ ഉദ്ഘാടനം ചെയ്യുന്നു.