ആശ പ്രവർത്തകർക്കുള്ള അന്ത്യശാസന ഉത്തരവ് കത്തിച്ച് പ്രതിഷേധിച്ചു.
പിറവം : ജീവിക്കാനുള്ള വേതനം ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറിയേറ്റു നടയിൽ കഴിഞ്ഞ 18 ദിവസങ്ങളായി സത്യഗ്രഹ സമരം നടത്തിവരുന്ന ആരോഗ്യ മേഖലയിലെ ആശ പ്രവർത്തകരോട് അടിയന്തിരമായി ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ പിരിച്ചു വിടുമെന്ന സർക്കാർ ഉത്തരവ് മുളന്തുരുത്തി മണ്ഡലം കോൺഗ്രസ്സ് പ്രവർത്തകർ കത്തിച്ചു പ്രതിഷേധിച്ചു.കരവട്ടെക്കുരിശിൽസംഘടിപ്പിച്ച പ്രതിഷേധം ഡി.സി.സി നിർവ്വാഹക സമിതിയംഗം വേണു മുളന്തുരുത്തി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പോൾ ചാമക്കാല അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ലിജോ ചാക്കോച്ചൻ, ജനറൽ സെക്രട്ടറി സുജേഷ് സുകുമാരൻ ടി.കെ ജോസഫ്, സുധാ രാജേന്ദ്രൻ ജയ്നി രാജു,കുട്ടിയമ്മ തമ്പി, ഷിനി സജി, സി.ജെ കുര്യാച്ചൻ,കെ.കെ വേലായുധൻ, രാജൻ ചാലപ്പുറം, ബിനോയി മത്തായി, ജയിംസ് താവൂരത്ത്, ടി.കെ മോഹനൻ, ജോൺസൺ എരുവേലിൽ, മാത്യുഔഗേൻ,വി.എൻ ജിനേന്ദ്രൻ നോബിൾ ആരക്കുന്നം, കെ.പി തോമസ്, എം.വി ആൻ്റണി, മേരി സ്ലീബ, നിമേഷ് കെ.സി, മൈഫി രാജു, എം.കെ അയ്യപ്പൻ,അജു തോമാടൻ എന്നിവർ പ്രസംഗിച്ചു.
ചിത്രം : ആശ പ്രവർത്തകരെ പിരിച്ചു വിടുമെന്ന സർക്കാർ ഉത്തരവ്, ഡി.സി.സി നിർവ്വാഹക സമിതിയംഗം വേണു മുളന്തുരുത്തികത്തിച്ചു പ്രതിഷേധിക്കുന്നു.