പച്ചക്കറി കൃഷി പദ്ധതി വാർഡുതല ഉദ്‌ഘാടനം നടത്തി.
പിറവം : സംസ്ഥാന കുടുംബശ്രീ മിഷൻ്റെ നിർദ്ദേശപ്രകാരം അയൽക്കൂട്ടങ്ങളിലൂടെ നടപ്പിലാക്കുന്ന ഹരിതസമൃദ്ധി – ശീതകാല പച്ചക്കറി കൃഷി പദ്ധതിയുടെ പാമ്പാക്കുട പഞ്ചായത്തിലെ വാർഡ് തല ഉദ്ഘാടനം സി.ഡി.എസ് അംഗം ഓമന ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ ഫിലിപ്പ് ഇരട്ടയാനിക്കൽ ഉദ്ഘാടനം ചെയ്‌തു . രജനി അഖിൽ മുഖ്യ പ്രഭാഷണം നടത്തി. മിനി ഷിബു, സ്നേഹ മണി എന്നിവർ ആശംസകൾ അർപ്പിച്ചു. കുടുംബശ്രീ അയൽക്കൂട്ടങ്ങളിലൂടെ ,അടുക്കളത്തോട്ട പച്ചക്കറി കൃഷി വ്യാപിപ്പിക്കുവാനും, പരിപൂർണ്ണമായും ,പച്ചകൃഷി മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുവാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അയൽക്കൂട്ടങ്ങളിൽ നിന്നും അപേക്ഷകൾ നല്കിയ അംഗങ്ങൾക്ക് വിവിധയിനം പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. രാഖി സുരേഷ് സ്വാഗതവും, സിബി പൗലോസ് കൃതഞ്ജതയും അർപ്പിച്ചു.
ചിത്രം : ഹരിതസമൃദ്ധി – ശീതകാല പച്ചക്കറി കൃഷി പദ്ധതിയുടെ പാമ്പാക്കുട പഞ്ചായത്തിലെ വാർഡ് തല ഉദ്ഘാടനം വാർഡ് മെമ്പർ ഫിലിപ്പ് ഇരട്ടയാനിക്കൽ ഉദ്ഘാടനം ചെയ്യുന്നു.