കേരള കോൺഗ്രസ്സ് ആരംഭകാല നേതാവ് ഏലിയാസ് മങ്കിടിക്ക് ആദരവ്
പിറവം : കേരള കോൺഗ്രസ് ജേക്കബ് പിറവം നിയോജക മണ്ഡലം കമ്മിറ്റി പാർട്ടിയുടെ മുതിർന്ന നേതാവ് ഏലിയാസ് മങ്കിടിക്ക് ആദരവ് നൽകി. കേരള കോൺഗ്രസിന്റെ ആരംഭ കാലഘട്ടം മുതൽ പാർട്ടിയുടെ വിവിധ സ്ഥാനമാനങ്ങൾ ഏറ്റെടുത്ത് മികച്ച സംഘടന പ്രവർത്തനം നടത്തിയ നേതാക്കളിൽ പ്രധാനിയാണ് ഏലിയാസ് മങ്കിടി . .പൊതുരംഗത്ത് സംശുദ്ധരാഷ്ട്രീയ പ്രവർത്തനം നടത്തിയ നേതാവ് കൂടിയായിരുന്നു .തന്റെ പിതാവിനോടൊപ്പം ദീർഘനാൾ പൊതുരംഗത്ത് ചേർന്ന് നിന്ന് വളരെ ആത്മാർത്ഥമായി പ്രവർത്തിച്ച ആളാണ് ആദ്ദേഹമെന്നും , അന്നും ഇന്നും കേരള കോൺഗ്രസ് പാർട്ടിക്ക് ഒരു മുതൽക്കൂട്ടാണ് ഏലിയാസ് മങ്കിടിയെന്നും ഉദ്ഘാടന പ്രസംഗം നടത്തിയ അനൂപ് ജേക്കബ് എം എൽ എ പറഞ്ഞു . സുനിൽ ഇടപ്പാലക്കാട്ട് അധ്യക്ഷത വഹിച്ചു. കെ വി മാത്യു കാരിതടത്തിൽ ,സംസ്ഥാന ജനറൽ സെക്രട്ടറി രാജു പാണാലിക്കൽ, റെജി ജോർജ്, ഇ എം മൈക്കിൾ, ടി കെ അലക്സാണ്ടർ ,റോയ് തിരുവാങ്കുളം , ചന്ദ്രമോഹനൻ , ജോഷി കെ പോൾ , ഡോമി ചിറപുറം , തമ്പി ഇലവുംപറമ്പിൽ, കേരള കോൺഗ്രസ്സ് ജില്ലാ മണ്ഡലം തല നേതാക്കൾ സംബന്ധിച്ചു .
ചിത്രം : കേരള കോൺഗ്രസ് ജേക്കബ് പാർട്ടിയുടെ മുതിർന്ന നേതാവ് ഏലിയാസ് മങ്കിടിയെ അനൂപ് ജേക്കബ് എം.എൽ.എ.യുടെ നേതൃത്വത്തിൽ ആദരിക്കുന്നു .