Back To Top

February 25, 2025

പിറവം നഗരസഭയുടെ ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി ക്യാൻസർ നിർണയ ക്യാമ്ബ് പിറവം താലൂക്ക് ആശുപത്രിയില്‍ നടന്നു.

പിറവം : നഗരസഭയുടെ ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി ക്യാൻസർ നിർണയ ക്യാമ്ബ് പിറവം താലൂക്ക് ആശുപത്രിയില്‍ നടന്നു.

പിറവം നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർ പേഴ്‌സണ്‍ ഷൈനി ഏലിയാസ് ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. ബിമല്‍ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബാബു പാറയില്‍ , വത്സല വർഗീസ്, തോമസ് മല്ലിപ്പുറം, ഗിരീഷ് കുമാർ, ജോജിമോൻ ചാരുപ്ലാവില്‍, പിറവം ഡോ.

 

ടി.പി. സിന്ധു തുടങ്ങിയവർ സംസാരിച്ചു. ക്യാമ്ബിന് ഹെല്‍ത്ത് ഇൻസ്പെക്‌ടർ ഗോപകുമാർ, ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്‌ടർമാരായ പി.എ. മനോജ്, പി.കെ ജിബു, ആശാ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നല്‍കി.

Prev Post

പിറവം സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ എൻ.സി.സി കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടത്തി

Next Post

കേരള കോൺഗ്രസ്സ് ആരംഭകാല നേതാവ് ഏലിയാസ് മങ്കിടിക്ക് ആദരവ്    

post-bars