പിറവം സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ എൻ.സി.സി കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടത്തി
പിറവം: പിറവം സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിലെ എൻ.സി.സി കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് എൻ.സി.സി എക്സ്പോ – 2025
നടത്തപെട്ടു.18 കെ ബെറ്റാലിയൻ്റെ പരേഡിന് അനൂപ് ജേക്കബ് എംഎൽഎ അഭിവാദ്യം സ്വീകരിച്ചു. സെർജന്റ് കാസ്പർ ജോമോന്റെ നേതൃത്വത്തിൽ മാർച്ച് ഫാസ്റ്റ് രണ്ട് പ്ലാറ്റൂണുകളിലായി നടന്നു. ലാൻസ് സകോർപറൽ അഭിനവ് പ്രമോദ് കോർപറൽ വൈഗ രാജേഷ് നേതൃത്വം വഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ ദാനിയേൽ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേറ്റ് എൻ.സി.സി സെക്കന്റ് ഓഫീസർ ബിച്ചു കുര്യൻ തോമസ് അനന്തകൃഷ്ണൻ എം.എ
സ്കൂൾ മാനേജർ റവ. ഫാദർ പൗലോസ് കിഴക്കനേടത്ത്പി.ടി.എ പ്രസിഡന്റ് ബിജു തങ്കപ്പൻ, കേഡറ്റ് അന്ന സണ്ണി എന്നിവർ പ്രസംഗിച്ചു .
ചിത്രം : പിറവം സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിലെ എൻ.സി.സി കേഡറ്റ് പാസിംഗ് ഔട്ട് പരേഡിന് അനൂപ് ജേക്കബ് എംഎൽഎ അഭിവാദ്യം സ്വീകരിക്കുന്നു.