പടക്ക ശാലക്കെതിരെ പിറവം നഗരസഭാ കൗൺസിൽ ,പ്രമേയം പാസ്സാക്കി
പിറവം : പിറവം ടൗണിൻ്റെ ഹ്രദയ ഭാഗത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷിണിയായി പ്രവർത്തിക്കുന്ന പടക്ക ശാല നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടു യു.ഡി.എഫ്. കൗൺസിലർമാർ കൊണ്ടുവന്ന അടിയന്തര പ്രമേയം കൗൺസിൽ ഐക്യകണ്ഠേന പാസ്സാക്കി. നഗരസഭയുടെ 7 , 8 വാർഡുകളിലെ ഗ്രാമസഭയിൽ ഈ പടക്ക ശാല നിർത്തലാക്കണമെന്ന് നേരെത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വാർഡ് കൗസിലർമാരായ രാജു പാണാലിക്കൽ, ബബിത ശ്രീജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. ഫയർ എൻ.ഒ.സി. പോലുമില്ലാതെ പ്രവർത്തിക്കുന്ന പടക്ക ശാല ഉടൻ നിർത്തലാക്കണമെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം, രാജു പാണാലിക്കൽ , ബാബിത്ര ശ്രീജി എന്നിവർ ആവശ്യപ്പെട്ടു .