മുത്തോലപുരം സെന്റ് പോൾസ് ഹൈസ്കൂളിന്റെ 74-ാം വാർഷികവും പ്ലാറ്റിനം ജൂബിലിയുടെ ഉദ്ഘാടനവും പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ നിർവഹിച്ചു
ഇലഞ്ഞി : മുത്തോലപുരം സെന്റ് പോൾസ് ഹൈസ്കൂളിന്റെ 74-ാം വാർഷികവും പ്ലാറ്റിനം ജൂബിലിയുടെ ഉദ്ഘാടനവും പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ.ജോൺ മറ്റം അധ്യക്ഷത വഹിച്ചു. സർവ്വീസിൽ നിന്നു വിരമിക്കുന്ന അധ്യാപിക ഡാർളി തോമസിന് യാത്രയയപ്പ് നൽകി. കുട്ടികൾക്കുള്ള എൻഡോവ്മെന്റ് വിതരണം ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻന്റിംഗ് കമ്മറ്റി ചെയർമാൻ ഡോജിൻ ജോൺ, പ്രധാനഅധ്യാപിക സിസ്റ്റർ സിസി മരിയ, ഫാ.ജോസഫ് കുഴിവേലിത്തടം, എം.എൽ.ഷിബു , ജിൻസി സെബാസ്റ്റ്യൻ, കിഷൻ ജിൻസ്, നിഷാൽ ബിജു എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : മുത്തോലപുരം സെന്റ് പോൾസ് ഹൈസ്കൂളിന്റെ 74-ാം വാർഷികവും പ്ലാറ്റിനം ജൂബിലിയുടെ ഉദ്ഘാടനവും പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ നിർവഹിക്കുന്നു.