ഇന്ത്യൻ ഭരണഘടനയും മൗലീകാവകാശങ്ങളും ലൈബ്രറി കൗൺസിൽ സെമിനാർ നടത്തി.
പിറവം :മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പിറവം മുൻസിപ്പൽ ചിൽഡ്രൻസ് പാർക്കിൽ ഇന്ത്യൻ ഭരണഘടനയും മൗലീകാവകാശങ്ങളും എന്ന വിഷയത്തിൽ സെമിനാർ നടത്തി. സെമിനാർ നഗരസഭ വൈസ് ചെയർമാൻ കെ.പി. സലിം ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും പ്രഭാഷകനുമായ മൈനാഗപ്പിള്ളി പി.കെ. അനിൽ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ജൂലി അഡ്വ. ജൂലി സാബു , ഫാ. കോർ എപ്പിസ്കോപ പി വി കുര്യാക്കോസ് പോത്താറ ,നഗരസഭ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം, സംഘാടകസമിതി ഭാരവാഹികളായ ഡോ. വി.ആർ. രാജു,പി.കെ. ഭൂവനചന്ദ്രൻ, മോഹൻദാസ് മുകുന്ദൻ, വി.ടി. യോഹന്നാൻ, എം.എ.എൽദോസ്, സിംപിൾ തോമസ്, എന്നിവർ സംസാരിച്ചു. താലൂക്കിലെ മികച്ച ലൈബ്രറി, ലൈബ്രറി പ്രവർത്തകൻ, ലൈബ്രറിയൻ എന്നിവർക്കുള്ള പ്രശസ്തിപത്രവും മൊമന്റോയും ലൈബ്രറിക്കുള്ള എവർ റോളിംഗ് ട്രോഫിയും , വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ക്യാഷ് അവാർഡുകളും സമ്മാനിച്ചു. . സംഘാടക സമിതി കൺവീനർ ഡോ. അജേഷ് മനോഹർ സ്വാഗതവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി നന്ദിയും പറഞ്ഞു.
ചിത്രം : മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പിറവം മുൻസിപ്പൽ ചിൽഡ്രൻസ് പാർക്കിൽ നടത്തിയ താലൂക്ക് സെമിനാർ നഗരസഭ വൈസ് ചെയർമാൻ കെ.പി. സലിം ഉദ്ഘാടനം ചെയ്യുന്നു.