ഭൂനികുതി വർദ്ധനവിനെതിരെ മണീട് വില്ലേജ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി
പിറവം : സംസ്ഥാന ബെജറ്റിലെ ജനദ്രോഹ നയങ്ങൾക്കെതിരെയും ,ഭൂനികുതി 50%വർദ്ധിപ്പിച്ചതിനെതിരെയും മണീട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.ധർണ്ണ സമരം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി എസ് ജോബ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ സി.എ ഷാജി കെ കെ സോമൻ, വി ജെ ജോസഫ്, എം പി ഏലിയാസ്, പോൾ വർഗീസ്, എൽദോ ടോം പോൾ, മോളി തോമസ്, മറ്റ് പഞ്ചായത്ത് അംഗങ്ങൾ, കോൺഗ്രസ്സ് മണ്ഡലം ഭാരവാഹികൾ, പോഷക സംഘടനാ പ്രതിനിധികൾ സംബന്ധിച്ചു.
ചിത്രം : ഭൂനികുതി വർദ്ധനവിനെതിരെ മണീട് വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യുന്നു.