പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണ ശ്രമം.
പാലക്കുഴ : പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് മോഷണ ശ്രമം.
പാലക്കുഴ മൃഗാശുപത്രിക്ക് സമീപത്തെ തൂങ്കല്ലേൽ
ജോയിയുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. വീടിന്റെ മുൻ വാതിലിന്റെ പൂട്ട് പൊളിച്ചു ഉള്ളിൽ പ്രവേശിച്ച മോഷ്ടാക്കൾ
വീടിനുള്ളിലെ രണ്ട് അലമാരകളും
കുത്തിത്തുറന്ന് വസ്ത്രങ്ങൾ ഉൾപ്പെടെ വലിച്ചുവാരിയിട്ട നിലയിൽ ആയിരുന്നു. പൂട്ടിക്കിടന്നിരുന്ന വീട് വൃത്തിയാക്കുന്നതിനായി എത്തിയപ്പോഴാണ് മോഷണം വിവരം അറിയുന്നത്. വീട്ടിൽ സുരക്ഷിക്കാൻ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്ക് മോഷണം പോയ നിലയിലാണ്.
കൂത്താട്ടുകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.