ലൈബ്രറി കൗൺസിൽ താലൂക്ക് സെമിനാർ
പിറവം : മൂവാറ്റുപുഴ താലൂക്ക് ലൈബ്രറികൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന താലൂക്ക് സെമിനാർ 22ന് രാവിലെ 9.30ന് പിറവം മുൻസിപ്പൽ ചിൽഡ്രൻ പാർക്കിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു ഉദ്ഘാടനം ചെയ്യും.താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷത വഹിക്കും. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽഎക്സിക്യൂട്ടീവ് മെമ്പർ പി.കെ.ഗോപൻ ഇന്ത്യൻ ഭരണഘടനയും മൗലീക അവകാശങ്ങളും എന്ന വിഷയം അവതരിപ്പിക്കും. നഗരസഭ വൈസ് ചെയർമാൻ കെ.പി.സലിം, നഗരസഭ പ്രതിപക്ഷനേതാവ് തോമസ് മല്ലിപ്പുറം, ലൈബ്രറികൗൺസിൽ ഭാരവാഹികൾ, ജനപ്രതിനിധികൾ ലൈബ്രേറിയൻസ് യൂണിയൻ ഭാരവാഹികൾ ,നേതൃ സമിതി കൺവീനർമാർ, സാഹിത്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ സന്നിഹിതരായിരിക്കും
.