Back To Top

February 18, 2025

കേരള കോൺഗ്രസ് പിറവം നിയോജക മണ്ഡലം വജ്ര ജൂബിലി സമ്മേളനം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.

ഇലഞ്ഞി : കേരള കോൺഗ്രസ് പിറവം നിയോജക മണ്ഡലം വജ്ര ജൂബിലി സമ്മേളനം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കെ.ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തി.

സമ്മേളനത്തിന് മുന്നോടിയായി ഇലഞ്ഞി വ്യാപാരഭവന്റെ മുന്നിൽ നിന്നും ആരംഭിച്ച വജ്ര ജൂബിലി റാലി പാർട്ടി വർക്കിംഗ് ചെയർമാനും മുൻ എം.പി യുമായ പി.സി. തോമസ് നിയോജക പ്രസിഡന്റ് എം.പി. ജോസഫിനു പാർട്ടി പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടത്തിയ പ്രകടനത്തിൽ നൂറുകണക്കിന് പാർട്ടി പ്രവർത്തകർ പങ്കെടുത്തു. സമ്മേളന വേദിയിൽ മുതിർന്ന പാർട്ടി പ്രവർത്തകരെ ചീഫ് കോഡിനേറ്റർ അപു ജോൺ ജോസഫ് പൊന്നാട അണിയിച്ച് ആദരിച്ചു. സീനിയർ ജനറൽ സെക്രട്ടറി ജോണി അരീക്കാട്ടേൽ, ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം, കെ എസ് സി സംസ്ഥാന പ്രസിഡന്റ് ജോൺസ്, സംസ്ഥാന സെക്രട്ടറി ബാബു നെടുമ്പുറം, ജില്ലാ സെക്രട്ടറി ജിസൺ ജോർജ്,കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വർഗീസ് താനം, സംസ്ഥാന കമ്മിറ്റി അംഗം പി.കെ. ജോസ്, പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനില്‍,വനിതാ കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് റോസിലി സാബു, ഇലഞ്ഞി മണ്ഡലം പ്രസിഡന്റ് ബിജുമോൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

 

ഫോട്ടോ : കേരള കോൺഗ്രസ് പിറവം നിയോജക മണ്ഡലം വജ്ര ജൂബിലി സമ്മേളനം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിക്കുന്നു.

Prev Post

കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരുക്ക്.

Next Post

പാലിയേറ്റീവ് കെയർ ബോധവത്കരണ ക്ലാസ്സ് നടത്തി.  

post-bars