പിറവത്ത് കുടിവെള്ള ക്ഷാമം -ബി.ജെ.പി ധർണ്ണ നടത്തി.
പിറവം. നഗരസഭ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പിറവം മണ്ഡലം സമതിയുടെ നേതൃത്വത്തിൽ പിറവം ജല അതോറിട്ടി ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. പിറവം ദേവിപ്പടി,പാഴൂർ , കല്ലുമാരി, കോട്ടപ്പുറും മാമ്മലക്കവല തുടങ്ങിയ പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ് .
രാമമംഗലം പഞ്ചായത്തിലെ ഊരമന കൊടികുത്തിമല ,ഗാന്ധിനഗർ,പറയൻ പതി , ഇലഞ്ഞി പഞ്ചായത്തിലും കടുത്ത കുടിവെള്ളക്ഷാമമുണ്ട്. പിറവം ബസ് സ്റ്റാൻ്റ് കവലയിൽ നിന്നാരംഭിച്ച പ്രതിഷേധ സമരം പിറവം ജല അതോറിട്ടി ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണ സമരം ബി.ജെ പി സംസ്ഥാന കൗൺസിൽ അംഗം എം. എൻ. മധു ഉദ്ഘാടനം ചെയ്തു
ബി ജെ പി പിറവം സമതി പ്രസിഡൻ്റ് അരുൺമാമ്മലശ്ശേരി അധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി പി.എസ്. അനിൽകുമാർ, മുൻ നഗരസഭ കൗൺസിലർ ഉണ്ണി വല്ലയിൽ, ഇലഞ്ഞി ഗ്രാമ പഞ്ചായത്തംഗം ജയശ്രീ സനൽ ,ശശി മാധവൻ, അജിത കൃഷ്ണൻ, ഷീബ വിജയൻ, ഇ. പി. അയ്യപ്പൻ, സി. സജീവൻ, ബിജെപി കൂത്താട്ടുകുളം നഗരസഭ സമതി പ്രസിഡൻ്റ് എൻ.കെ. വിജയൻ , കെ. രാജേഷ് , ജോസ് ജോർജ്, പ്രഭ പ്രശാന്ത്, ഷൈബി തോമസ് , ടി. രാജൻ എന്നിവർ ‘ സംബന്ധിച്ചു.
ചിത്രം : പിറവം മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി മണ്ഡലം സമതിയുടെ നേതൃത്വത്തിൽ ജല അതോറിട്ടി ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ സംസ്ഥാന കൗൺസിൽ അംഗം എം. എൻ. മധു ഉദ്ഘാടനം ചെയ്യുന്നു
.