Back To Top

February 17, 2025

റബർഷീറ്റ് പുകപ്പുര കത്തി നശിച്ചു; വൻ നഷ്ടം

 

 

പിറവം : മാമലശ്ശേരിയിൽ വീടിനോട് ചേർന്നുള്ള റബർഷീറ്റ് പുകപ്പുര കത്തി നശിച്ചു. കാവുങ്കട അഞ്ചൽപ്പെട്ടി റോഡിൽ കല്ലറക്കോട് ഭാഗത്ത് വാളാടിയിൽ മർക്കോസിന്റെ വീട്ടിലെ പുകപ്പുരയിലാണ് അഗ്നിബാധ ഉണ്ടായത്. ഇതിനിടെ സമീപത്ത് സൂക്ഷിച്ചിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളും വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഇതോടെ തീ കൂടുതൽ ആളിപടർന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് പിറവത്ത് നിന്നും അഗ്നിശമനസേനയൂടെ മൂന്ന് യൂണിറ്റ് എത്തി കഠിന പ്രയത്നം നടത്തിയാണ് തീയണച്ചത്. അപ്പോഴേയ്ക്കും പുകപ്പുരയിൽ ഉണ്ടായിരുന്ന ഒരു ടണ്ണോളം റബർ ഷീറ്റ് പൂർണ്ണമായും കത്തിനശിച്ചു.

 

ചിത്രം : മാമലശ്ശേരിയ്ക്ക് സമീപം വാളാടിയിൽ മർക്കോസിന്റെ വീട്ടിലെ പുകപ്പുരയിലുണ്ടായ അഗ്നിബാധ

 

Prev Post

രാമമംഗലം ഹൈസ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടത്തി

Next Post

പാഴൂർ കുര്യാനിയിൽ പരേതനായ ശിവരാമൻ നായരുടെ ഭാര്യ തങ്കമണി (85 ) നിര്യാതയായി

post-bars