Back To Top

February 16, 2025

കാക്കൂർ ഗവ. എൽ.പി സ്‌കൂളിലെ കിഡ്‌സ് പാർക്ക് ഉദ്ഘാടനവും സ്കൂളിന്റെ 77 മത് വാർഷികവും അധ്യാപക രക്ഷാകർതൃ ദിനാഘോഷവും നടന്നു.

തിരുമാറാടി : കാക്കൂർ ഗവ. എൽ.പി സ്‌കൂളിലെ കിഡ്‌സ് പാർക്ക് ഉദ്ഘാടനവും സ്കൂളിന്റെ 77 മത് വാർഷികവും അധ്യാപക രക്ഷാകർതൃ ദിനാഘോഷവും നടന്നു.

 

തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ്

അഡ്വ.സന്ധ്യാമോള്‍ പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് മഞ്ജു ജീവൻ അധ്യക്ഷത വഹിച്ചു.

 

കൊച്ചിൻ ഷിപ്പ്യാർഡിൻ്റെ സി.എസ് ആർ ഫണ്ടിൽ നിന്നും ലഭിച്ച മൂന്നു ലക്ഷം വിനിയോഗിച്ചാണ്

സ്കൂൾ മുറ്റത്ത് കിഡ്‌സ് പാർക്ക് ഒരുക്കിയത്. ആറോളം റൈഡുകളാണ് പാർക്കിൽ സജമാക്കിയിട്ടുള്ളത്.

 

സ്കൂൾ വികസന സമിതി ചെയർമാൻ സുനിൽ കള്ളാട്ടുകുഴി

മുൻ കൈ എടുത്താണ്

പാർക്കിന്റെ നിർമാണം പൂർത്തികരിച്ചത്.

 

എൽ.എസ്.എസ്

പുരസ്കാര വിതരണം കൂത്താട്ടുകുളം എ ഇ ഒ

ബോബി ജോർജ്

നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർപേഴ്സൺ

രമ മുരളീധര കൈമൾ

മുഖ്യപ്രഭാഷണം നടത്തി.

ഡോ.ഐസക് കെ ജോൺ

വിശിഷ്ട അതിഥിയായിരുന്നു.

 

കലാഭവൻ സതീഷ്

കലാസന്ധ്യ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് അംഗം എം.സി.അജി

ബി.പി.സി – കെ.ബി.സിനി,

സി എസ് ആർ പ്രതിനിധികളായ പി.എസ്.ശശീന്ദ്രദാസ്, എ.കെ.യൂസഫ്, സുനിൽ കള്ളാട്ടുകുഴി, പ്രധാന അധ്യാപിക

ടെനി ഡിക്കോത്ത്, വർഗീസ് മാണി, കെ.എസ്. ശുഭ, വി.കെ.തങ്കമണി,

എൽദോ ജോൺ, സംഗീത മോഹൻ

തുടങ്ങിയവർ പ്രസംഗിച്ചു.

 

ഫോട്ടോ : കാക്കൂർ ഗവ. എൽ.പി സ്‌കൂളിലെ

കിഡ്‌സ് പാർക്ക് ഉദ്ഘാടനവും

സ്കൂളിന്റെ 77 മത് വാർഷികവും

അധ്യാപക രക്ഷാകർതൃ ദിനാഘോഷവും തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ്

അഡ്വ.സന്ധ്യാമോള്‍ പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.

Prev Post

കുടിവെള്ളം കിട്ടാക്കനി – റോഡ്‌ കുഴിക്കൽ -കുടിവെള്ളം പാഴാകുന്നു.

Next Post

കോലഞ്ചേരി സെൻറ് പീറ്റേഴ്സ് കോളേജിന് യുജിസി നാക്ക് അക്രിഡിറ്റേഷനിൽ എ ഡബിൾ പ്ലസ്…

post-bars