കുടിവെള്ളം കിട്ടാക്കനി – റോഡ് കുഴിക്കൽ -കുടിവെള്ളം പാഴാകുന്നു.
പിറവം : അശ്രദ്ധയോട് കൂടിയുള്ള റോഡ് കുഴിക്കൽ മൂലം പൂണിത്തുറ സുബ്രമണ്യ റോഡിൽ പൈപ്പ് പൊട്ടി കുടി വെള്ളം പാഴാകുന്നു. ടെലികോം കമ്പനി കേബിൾ വലിക്കുന്നതിനായി പൈപ്പുകൾ സ്ഥാപിക്കാൻ കുഴികൾ എടുത്തപ്പോഴാണ് കുടിവെള്ള പൈപ്പുകൾ പൊട്ടിയത് . സമയബന്ധിതമായി പൈപ്പുകൾ നന്നാക്കാത്തതു മൂലം ആയിരക്കണക്കിനി ലിറ്റർ കുടിവെള്ളം പാഴായി. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് ഇവിടെ കുടിവെള്ളം ലഭ്യമാകുന്നത് . പൈപ്പ് പൊട്ടിയത് മൂലം കുടിവെള്ളം കിട്ടാത്ത അവസ്ഥയിലാണ്. എത്രയും വേഗം കുടിവെള്ളം ലഭ്യമാക്കാനായുള്ള നടപടികൾ സ്വീകരിക്കണമെന്ന് മുൻ കൗൺസിലർ വി.പി. ചന്ദ്രൻ ആവശ്യപ്പെട്ടു.