ഫോട്ടോഗ്രാഫർക്ക് ആക്രമണം: നടപടി വേണം: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ
പിറവം: പാലച്ചുവട് ഇടപ്പള്ളിച്ചിറ ഇരുവയ്ക്കൽ ഭാഗത്ത് വാർത്ത റിപ്പോർട്ട് ചെയ്യാൻ എത്തിയ ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ പിറവം യൂണിറ്റ് അംഗവും മെട്രോ വാർത്ത പിറവം ലേഖകനുമായ പ്രിൻസ് ഡാലിയ ചിത്രം പകർത്തുന്നതിനിടെ നടത്തിയ ആക്രമണത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിഎടുക്കണമെന്ന് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ നേതാക്കൾ ആവശ്യപ്പെട്ടു. എ. കെ. പി. എ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് കള്ളാട്ടുകുഴി, പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകാന്ത് നന്ദൻ, സംസ്ഥാന കമ്മിറ്റിയംഗം സജി മാർവൽ, ഷിന്റോ എം.ജോയ്, ബിബിൻ ആർ.ഡി, ജിൻസ് പൗലോസ്, ജിനു സി.ജെ എന്നിവർ ആശുപത്രിയിൽ സന്ദർശിച്ചു.
ചിത്രം: പിറവം താലൂക്ക് ആശുപത്രിയിൽ പ്രിൻസിനെ എ. കെ. പി. എ ഭാരവാഹികൾ സന്ദർശിച്ചപ്പോൾ.