മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ -അങ്കണവാടികളെ ഹരിതാഭമാക്കി രാമമംഗലം ഗ്രാമപഞ്ചായത്
പിറവം : മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി രാമമംഗലം ഗ്രാമപഞ്ചായത്തിലെ 18 അങ്കണവാടികളെയും ഹരിതഅങ്കണവാടികളായി പ്രഖ്യാപിച്ചു.ഗ്രാമപഞ്ചായത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് പി വി സ്റ്റീഫൻ സെർട്ടിഫിക്കറ്റുകൾ വിതരണം ചെയിതുകൊണ്ട് പ്രഖ്യാപനം നടത്തി.വൈസ് പ്രസിഡണ്ട് മേരി എൽദോ അധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജോ ഏലിയാസ് ,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആലിസ് ജോർജ്,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജ ജോർജ് ,ഗ്രാമപഞ്ചായത് അംഗങ്ങളായ
എം യു സജീവ് ,സണ്ണി ജേക്കബ് ,അശ്വതി മണികണ്ഠൻ ,മേഘ സന്തോഷ് അസ്സി .സെക്രട്ടറി മനോജ് കുമാർ കെ ,വി ഇ ഒ ലിൻഡ ഡിക്രൂസ് ,ഐ സി ഡി എസ് സൂപ്പർവൈസർ രമ്യ രതീശൻ ,ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ സുരേഷ് എ എ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.ഉറവിട മാലിന്യ സംസ്കരണം ,അജൈവ പാഴ് വസ്തുക്കളുടെ കൈമാറ്റം ,ഹരിതപെരുമാറ്റ ചട്ടം പാലിക്കൽ എന്നിവയെ മുൻനിർത്തി ഹരിതകേരളം മിഷൻ നടത്തിയ ഗ്രേഡിങ്ങിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം നടത്തിയത് .