പഞ്ചായത്തിലെ തരിശ് നിലത്ത് നടത്തുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സന്ധ്യമോൾ പ്രകാശ് നിർവഹിച്ചു
തിരുമാറാടി : പഞ്ചായത്തിലെ തരിശ് നിലത്ത് നടത്തുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സന്ധ്യമോൾ പ്രകാശ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം.എം.ജോർജ് അധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസർ ടി.കെ.ജിജി, കൃഷി അസിസ്റ്റന്റ്മാരായ ജോസ് മാത്യു, ബിനോയ് സി വി, റോബിൻ പൗലോസ് എന്നിവർ സന്നിഹിതരായിരുന്നു. ഹരിത വാർഡ് ആയി തിരഞ്ഞെടുത്തിരിക്കുന്ന 9 ആം വാർഡിലെ തട്ടേക്കാട് ഭാഗത്തെ ഭൂമി പാട്ടത്തിനെടുത്താണ് കർഷകരായ സണ്ണിയുടെയും സന്തോഷിന്റെയും നേതൃത്വത്തിലാണ് 75 സെന്റ് ഭൂമി പച്ചക്കറി കൃഷിക്ക് യോഗ്യമാക്കിയിരിക്കുകയാണ്. ഈ വാർഡിലെ മറ്റു കർഷകരും നിലവിൽ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തുന്നതിനും പാട്ടത്തിനെടുത്ത് കൃഷിയോഗ്യമാക്കുന്നതിനും വാർഡ് തല ഗ്രാമസഭയിൽ തീരുമാനിച്ചിരുന്നു.
കൃഷിഭവന്റെ നേതൃത്വത്തിൽ ഹരിതകേരളം മിഷനുമായി സഹകരിച്ച് ക്യാമ്പയിനുകൾ സംഘടിപ്പിക്കുകയും ആയതിന്റെ ഭാഗമായി പയർ, പാവൽ, വെള്ളരി, ചുരക്ക, കോവൽ, മത്തൻ, കായ എന്നിവ നിലവിലുള്ള കൃഷിയെക്കാൾ പുതു കൃഷി അഞ്ചര ഏക്കർ വർദ്ധിപ്പിക്കാനും സാധിച്ചിട്ടുണ്ട്. മറ്റു വാർഡുകളിലും ക്യാമ്പയിനുകൾ നടത്താനും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും, ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമി കൃഷിയോഗ്യമാക്കാനും കൃഷിഭവന്റെയും, കുടുംബശ്രീയുടെയും സഹകരണത്തോടെ പദ്ധതി നടപ്പിലാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
ഫോട്ടോ : തിരുമാറാടി പഞ്ചായത്തിലെ തരിശ് നിലത്ത് നടത്തുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സന്ധ്യമോൾ പ്രകാശ് നിർവഹിക്കുന്നു.