കളമ്പൂക്കാവ് ദേവീക്ഷേത്രത്തില്‍ ക്ഷേത്ര കടവിന് സമീപം ചെളി നീക്കം ചെയ്യുന്നതിനായി 3 ലക്ഷം രൂപ അനുവദിച്ചു.
പിറവം : നിയോജകമണ്ഡലത്തിൽ കളമ്പൂക്കാവ് ദേവീക്ഷേത്രത്തില്‍ ക്ഷേത്ര കടവിന് സമീപം ചെളി നീക്കം ചെയ്യുന്നതിനായി 3 ലക്ഷം രൂപ അനുവദിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. കളമ്പൂക്കാവ് ദേവീക്ഷേത്ര ആചാര അനുഷ്ഠാനങ്ങളുടെ സുഗമമായ നടത്തിപ്പിനായി തൂക്കുപാലംമുതൽ ക്ഷേത്രക്കടവു വരെയുള്ള പുഴയുടെ തീരത്തുള്ള ചെളി നീക്കം ചെയ്യേണ്ടതാട്ടുണ്ടായിരുന്നു. ആയതിനാൽ അത് നീക്കം ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ-യോട് ക്ഷേത്രം ഭാരവാഹികൾ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജല വിഭവ വകുപ്പ് മന്ത്രിക്ക് എം.എൽ.എ കത്ത് നല്കി. ഇതിനെ തുടർന്നാണ് ക്ഷേത്രത്തിനും സമീപം അടിഞ്ഞു കൂടിയ മണലും ചെളിയും നീക്കം ചെയ്യുന്നതിന് തുക അനുവദിച്ചത്.