പിറവത്ത് ഏഴാംക്ലാസുകാരിയുടെ ചികിത്സാ ധന സമാഹരണത്തിനായി നൃത്ത പരിപാടി സംഘടിപ്പിച്ചു.
പിറവം: രക്താർബുദം ബാധിച്ച് തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലുള്ള 12 വയസ്സുകാരി എയ്ഞ്ചൽ മരിയ സലിയുടെ ചികിത്സയ്ക്ക് പണം സമാഹരിക്കാൻ പിറവം നാട്യകലാക്ഷേത്രയിലെ ആർ.എൽ.വി വിദ്യാദാസിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥിനികൾ നൃത്ത പരിപാടി സംഘടിപ്പിച്ചു. പിറവം പ്രൈവറ്റ് ബസ്റ്റാന്റിൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു ഉദ്ഘാടനം ചെയ്തു.
ജനപ്രതിനിധികളായ ജൂബി പൗലോസ് സിനി ജോയി, ജോജിമോൻ ചാരുപ്ലാവിൽ, പി.ഗിരീഷ് കുമാർ, രമാ വിജയൻ
നേതാക്കളായ സോമൻ വല്ലയിൽ, കെ.സി തങ്കച്ചൻ, സോജൻ ജോർജ്, നാട്യകലാക്ഷേത്ര രക്ഷാധികാരി കെ.ആർ ശശി, മാനേജർ ദാസ് ചിറുമുളയിൽ, പ്രേംസൺ പാഴൂർ എന്നിവർ സംബന്ധിച്ചു. തുടർന്ന് പിറവം പ്രൈവറ്റ് ബസ്റ്റാണ്ട്, പള്ളിക്കവല, മാർക്കറ്റ് റോഡ്, കാരാവട്ടെ കുരിശ്, ഗവ.താലൂക്കാശുപത്രിപ്പടി, പാലച്ചുവട്, ദേവപ്പടി എന്നിവിടങ്ങളിൽ നൃത്തം അവതരിപ്പിച്ചു ധന സമാഹരണം നടത്തി.
ചിത്രം : രക്താർബുദം ബാധിച്ച് ചികിത്സയിലുള്ള കുട്ടിയുടെ ചികിത്സയ്ക്ക് പണം സമാഹരിക്കാൻ പിറവം നാട്യകലാക്ഷേത്രയിലെ വിദ്യാർത്ഥിനികൾ നൃത്ത പരിപാടി നടത്തുന്നു.