പഞ്ചായത്ത് പാലിയേറ്റീവ് കുടുംബ സംഗമം തൂവൽ സ്പർശം ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ ഉദ്ഘാടനം ചെയ്തു.
ഇലഞ്ഞി : പഞ്ചായത്ത് പാലിയേറ്റീവ് കുടുംബ സംഗമം തൂവൽ സ്പർശം ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേർളി ജോയ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ടോമി, പഞ്ചായത്ത് മെമ്പർമാരായ മാജി സന്തോഷ്, മോളി എബ്രഹാം, ജിനി ജിജോയ്, എം.പി.ജോസഫ്, ജോർജ് ചമ്പമല, സുരേഷ് ജോസഫ്, സന്തോഷ് കോരപ്പിള്ള, സുമോൻ ചെല്ലപ്പൻ, സുജിത സദൻ, മെഡിക്കൽ ഓഫീസർ ഡോക്ടർ മോഹൻദാസ്, പാലിയേറ്റീവ് നേഴ്സ് സെലീന ജോയ്, സിറിൽ പാറാളിൽ തുടങ്ങിയവർ പ്രസംഗിച്ചു.യോഗത്തിൽ വച്ച് പാലിയേറ്റീവ് നേഴ്സ് ആയ സെലീന ജോയിയെ പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം നൽകി ആദരിച്ചു. യോഗത്തിനുശേഷം വിവിധ കലാപരിപാടികൾ നടന്നു.
ഫോട്ടോ : പാലിയേറ്റീവ് കുടുംബ സംഗമം തൂവൽ സ്പർശം ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ ഉദ്ഘാടനം ചെയ്യുന്നു.