വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം
പിറവം : ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തന ഉദ്ഘാടനം അഡ്വ.അനൂപ് ജേക്കബ്ബ് എം.എൽ.എ നിർവ്വഹിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി പ്രസിഡൻ്റ് തീർത്ഥ വേണു അദ്ധ്യക്ഷത വഹിച്ചു. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് മെമ്പർ രഞ്ജി കുര്യൻ, സ്കൂൾ മാനേജർ സിബി മത്തായി, പി.റ്റി.എ.പ്രസിഡൻ്റ് പോൾ ചാമക്കാല, ഹെഡ്മിസ്ട്രസ്സ് ഡെയ്സി വർഗീസ്, ഗ്ലീസൻ ബേബി, ബോബി പോൾ, ജിനു ജോർജ്ജ്, കെ.കെ.രാജേഷ്, വിദ്യാരംഗം കലാ സാഹിത്യവേദി സെക്രട്ടറി ആദിശേഷൻ ബിനോജ്, ഇന്നു .വി .ജോണി, മഞ്ജു.എ.പി, അസ്മരിയ.കെ.ജെ, അഭിനവ് അരുൺ, ആൻ മരിയ ജോർജ്, ജിയ മരിയ സാജു, ആഞ്ചലീന ബിജു, ദേവിക.സി.എ, അഭിജീത് ബൈജു, ആദിത്യൻ .എസ്.എൽ, കാർത്തികേയൻ.വി.ആർ, എന്നിവർ സംസാരിച്ചു.