മഴുവന്നൂർ ഗ്രാമ പഞ്ചായത്തിലെ തട്ടാംമുകൾ വാർഡിലെ വിവിധ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു
കോലഞ്ചേരി: മഴുവന്നൂർ ഗ്രാമ പഞ്ചായത്തിലെ തട്ടാംമുകൾ വാർഡിലെ വിവിധ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് വേണ്ടി പഞ്ചായത്ത് കണ്ടെത്തിയ സ്ഥലത്തെ അനധികൃത കയ്യേറ്റവും, കൊല്ലപ്പടി-പൂന്തുരുത്തിൽ റോഡിലെ കയ്യേറ്റവും ഒഴിപ്പിക്കാനാണ് കലക്ടർ ഉത്തരവിട്ടത്. കയ്യേറ്റം ഒഴിപ്പിക്കുന്നതിൻ്റെ ഭാഗമായി താലൂക്ക് സർവേയർ ഇന്ന് അളന്നു തിട്ടപ്പെടുത്തും.