പോക്സോ കേസ്സിലെ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു.
പിറവം :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പിറവം പോലീസ് അറസ്റ്റ് ചെയ്തു. മാമ്മലശ്ശേരി നിലക്കാട്ടിൽ സെബിൻ ബാബു 21 ആണ് പോലീസ് പിടിയിലായത്. നേരെത്തെ കൂത്താട്ടുകുളം പോലീസ് അറസ്റ്റു ചെയ്ത സമാന സ്വഭാവമുള്ള കേസ്സിൽ അടിത്തയിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്. ആലുവയിൽ നിന്ന് അറസ്റ്റു ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.