സെന്റ് ജോസഫ്‌സ് ഹൈസ്കൂളിൽ മെരിറ്റ് ഡേ ആഘോഷിച്ചു.
പിറവം: സെന്റ് ജോസഫ്‌സ് ഹൈസ്കൂളിൽ മെരിറ്റ് ഡേ”എസ്പെരൻസാ -2024 “ആഘോഷിച്ചു. മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷന്‍ മോസ്റ്റ്.റവ.ഡോ.യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ റവ.ഫാ.വര്‍ഗീസ് പണ്ടാരംകുടിയില്‍ അദ്ധ്യക്ഷത വഹിച്ചു. പത്താംക്ലാസ് പരീക്ഷയിൽ ഫുള്‍ എ പ്ലസ് നേടിയ കുട്ടികള്‍ക്കുള്ള അവാര്‍ഡ് വിതരണം പിറവം നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ.ജൂലി സാബു നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ റവ.ഫാ.പൗലോസ് കിഴക്കിനേടത്ത്, പ്രധാനാധ്യാപകൻ ദാനിയേല്‍ തോമസ്, വാർഡ് കൗണ്‍സിലര്‍ ജോജിമോൻ ചാരുപ്ലാവിൽ, പി.ടി.എ പ്രസിഡന്റ് ബിജു തങ്കപ്പന്‍, വിദ്യാര്‍ത്ഥി പ്രതിനിധി കുമാരി അലീന ബിജോയി, സ്റ്റാഫ് പ്രതിനിധി മറിയാമ്മ.പി.ആന്റണി എന്നിവര്‍ പ്രസംഗിച്ചു.