പിറവം പുഴയിൽ കരയോട് അടിഞ്ഞ് കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കാനുള്ള പദ്ധതി ആരംഭിച്ചു.
പിറവം : കളമ്പൂര്‍ തൊട്ടൂര്‍ കടവില്‍ പുഴയില്‍ കരയോട് അടിഞ്ഞ് കിടക്കുന്ന മാലിന്യം യന്തോപകരണങ്ങള്‍ (ബാര്‍ജ്, ഹിറ്റാച്ചി) ഉപയോഗിച്ച് നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുന്ന പ്രവര്‍ത്തിയുടെ ഉദ്ഘാടനം നഗര സഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു നിർവഹിച്ചു. വൈ. ചെയർമാൻ കെ. പി സലിം അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൈനി ഏലിയാസ്, കൌൺസിലർമാരായ ഗിരീഷ്‌കുമാർ,ഡോ.സഞ്ജിനി പ്രതീഷ്,ജോജിമോൻ സി. ജെ, വത്സല വർഗീസ്, മോളി വലിയ കട്ടയിൽ എന്നിവർ പങ്കെടുത്തു. പുഴയുടെ പല ഭാഗങ്ങളിലും മാനിനിങ്ങൾ അടിഞ്ഞു കൂടി വെള്ളം മലിനമാകാൻ സാധ്യതയുള്ളതിനാലാണ് ഇവ നീക്കം ചെയ്യുന്നത് . ജപ്പാൻ കുടിവെള്ള പദ്ധതി, ജനറോം പദ്ധതിയടക്കുമുള്ള കുടിവെള്ളം പിറവം പുഴയിൽ നിന്നാണ് വിതരണം ചെയ്യുന്നത്.