Back To Top

May 11, 2024

പിറവം റീസർവെ സൂപ്രണ്ട് ഓഫീസിലെ സർവെയർനെ അന്വേഷണ വിധേയമായി സർവെ ഡയറക്ടർ സസ്പെൻഡ് ചെയ്തു.

പിറവം : സർക്കാരിന്റെ അഭിമാന പദ്ധതിയായ ഡിജിറ്റല്‍ റീസർവേ ജോലിക്കിടെ സ്ഥല ഉടമകളെ തെറ്റിദ്ധരിപ്പിച്ച്‌ കൈക്കൂലി വാങ്ങിയ എറണാകുളം പിറവം റീസർവെ സൂപ്രണ്ട് ഓഫീസിലെ സർവെയർ സന്ധ്യ ഒ.ടിയെ അന്വേഷണ വിധേയമായി സർവെ ഡയറക്ടർ സസ്പെൻഡ് ചെയ്തു.ഇവർക്കൊപ്പം ഉണ്ടായിരുന്ന താത്കാലിക സർവേയർ മനില പി.മണിയെ പിരിച്ചുവിട്ടു. റീസർവെ ജോലി വേഗത്തിലാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടെന്ന് വസ്തു ഉടമ

 

അസിസ്റ്റന്റ് ഡയറക്ടർക്ക് നല്‍കിയ പരാതി പരിശോധിച്ചപ്പോള്‍ മനില പി.മണി കൈക്കൂലി വാങ്ങിയതായി ബോദ്ധ്യപ്പെട്ടു. ജില്ലാ കളക്ടർക്ക് നല്‍കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മനിലയെ നീക്കിയത്. ഇവരുടെ സാമ്ബത്തിക ക്രമക്കേടുകള്‍ അന്വേഷിക്കാൻ വിജിലൻസിനെ ചുമതലപ്പെടുത്തി. സ്ഥല ഉടമയില്‍ നിന്ന് ആദ്യം 25,000 രൂപ വാങ്ങി. വീണ്ടും 15,000 രൂപ ആവശ്യപ്പെട്ടതോടെയാണ് പരാതി നല്‍കിയത്.മനിലയുടെ മൊഴിയിലാണ് കൂടുതല്‍ ക്രമക്കേടുകള്‍ വ്യക്തമായത്. അഡീഷണല്‍ ഡയറക്ടർ, രണ്ട് ഡെപ്യൂട്ടി ഡയറക്ടർമാർ എന്നിവരുള്‍പ്പെട്ട സംഘത്തിന്റെ അന്വേഷണത്തിലാണ് ഒന്നാം ഗ്രേഡ് സർവേയർ ഒ.ടി സന്ധ്യയുടെ ക്രമക്കേടുകള്‍ വ്യക്തമായത്. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സന്ധ്യയെ സസ്പെൻഡ് ചെയ്യത്.

Prev Post

കൂത്താട്ടുകുളത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന വൃത്തിഹീനമായ മുറി നഗരസഭ ആരോഗ്യ വിഭാഗം പൂട്ടി…

Next Post

പിറവം നഗരസഭയിൽ ഡിജിറ്റൽ സർവ്വേ           

post-bars