പോളിംഗ് ബൂത്തിൽ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേന പരിശോധന നടത്തുന്നു.
പിറവം : ലോകസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ബൂത്തുകളിൽ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേന പരിശോധന നടത്തി. സുരക്ഷയുടെ ഭാഗമായി ബൂത്തുകളിലും പരിസരത്തും ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. റൂറൽ ജില്ലയിൽ അഞ്ച് സബ് ഡിവിഷനുകളാണുള്ളത്. ഇതിൽ ആലുവ സബ് ഡിവിഷനിൽ 342 ബൂത്തുകളുണ്ട്. മുനമ്പം 308, പെരുമ്പാവൂർ 373, മൂവാറ്റുപുഴ 288, പുത്തൻകുരിശ് 227 എന്നിങ്ങനെയാണ് ബൂത്തുകളുടെ എണ്ണം. ആകെ 1538 ബൂത്തുകളാണ് റൂറൽ ജില്ലയിലുള്ളത്. വിതരണ കേന്ദ്രങ്ങളിലും എസ്.പി സന്ദർശനം നടത്തി.