പെൻഷൻ കാരോടുളള നീതി നിഷേധം സർക്കാർ അവസാനിപ്പിക്കണം.
പിറവം : കേരള പെൻഷൻ സമൂഹത്തോടുള്ള നിരന്തര അവഗണനയും അവകാശ നിഷേധങ്ങളും അവസാനിപ്പിക്കണമെന്ന് കെ.എസ്.എസ്.പി.എ. രാമമംഗലം മണ്ഡലം കുടുബ സംഗമം ഉദ്‌ഘാടനം നിർവ്വഹികൊണ്ട് അഡ്വ. അമ്പിൻ വർക്കി ആവിശ്യപ്പെട്ടു.കുടുംബ സംഗമ പരിപാടികളിൽ സംസ്ഥാന സെക്രട്ടറി ജോർജ് .പി.എ ബ്രാഹാം, ബേബി തോമസ്, ഈ . സി.ജോർജ്ജ് , പി.എൻ . സുകുമാരൻ നായർ, എ.എൻ. നാരായണ മാരാർ, എം.എ. ജേക്കബ്ബ്, എം.വി. വർഗീസ്, പീറ്റർ തോമസ്, എൻ. ആർ.ശ്രീനിവാസൻ, ജോർജ്ജ് ജേക്കബ്, കെ.കെ. മർക്കോസ്,തങ്കച്ചൻ പട്ടശ്ശേരി, എം.സി.കുര്യാക്കോസ് , വി.എം. മാത്തുക്കുട്ടി, ഒ.സി. യാക്കോബ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ജോസഫ്. പി യു , (റിട്ട. പോലീസ് സൂപ്രണ്ട് ) സീനിയർ അംഗങ്ങളെ ആദരിച്ചു.